പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ; ആളെ കണ്ടുപിടിച്ച് ആരാധകർ

ameya-mathew-wedding
SHARE

നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരൻ ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ നിരവധി കമന്റുകളാണ് അമേയയുടെ പോസ്റ്റിനു താഴെ വന്നത്.

kiran-ameya

ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രേക്ഷകനാണ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ കണ്ടെത്തിയതും. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘‘മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’’ എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ അമേയ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്.

ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര്‍ അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS