മനോഹരം, വൈകാരികം, മിസ് ആക്കരുത്: ‘2018’നെ പ്രശംസിച്ച് നാഗചൈതന്യ
Mail This Article
മലയാളത്തിൽ ബോക്സ്ഓഫിസ് റെക്കോര്‍ഡുകൾ തകർത്തെറിഞ്ഞ ജൂഡ് ആന്തണി ചിത്രം ‘2018’ പാൻ ഇന്ത്യൻ റിലീസിനു തയാറെടുക്കുകയാണ്. തമിഴ്, തെലുങ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം മെയ് 26ന് റിലീസിനെത്തും. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് പതിപ്പുകണ്ട ശേഷം നടൻ നാഗചൈതന്യ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് അദ്ദേഹം. 2018 -ന്റെ തെലുങ്ക് പതിപ്പ് കണ്ടു. എത്ര മനോഹരവും അതീവ ഊഷ്മളവും വൈകാരികവുമായ ചിത്രമാണിതെന്ന് താരം ട്വീറ്റ് ചെയ്തു.
സംവിധായകൻ ജൂഡിനേയും താരങ്ങളേയും നാഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു. ഇങ്ങനെയൊരു ചിത്രം തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നുമുണ്ട് യുവതാരം. നാഗചൈതന്യയുടെ ട്വീറ്റിന് നന്ദിയറിയിച്ചുകൊണ്ട് നടൻ ടൊവിനോ തോമസുമെത്തി.