ആശിഷ് വിദ്യാർഥിക്ക് വിവാഹം; വധു അൻപതുകാരി റുപാലി

ashish-vidhyarthi
SHARE

നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അൻപത്തിയേഴുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാ​ഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവച്ച് വിവാഹിതരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തി,” ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫാഷൻ സംരംഭകയായ റുപാലി ഗുവാഹത്തിയിൽ മുന്തിയ വസ്ത്ര ബ്രാൻഡ് നടത്തിപ്പോരുന്നു. അവിടെ വച്ചു പരിചയപ്പെട്ട ശേഷം ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും, പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചേരുകയുമായിരുന്നു. 

ashish-vidhyarthi-wedding

ദേശീയ അവാർഡ് ജേതാവായ ആശിഷ് വിദ്യാർഥി, രാജോഷി ബറുവയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി. ഇവിടെ നാടകം, സംഗീതം, സംഭാഷണം എന്നിവയാണ് പ്രധാന കാര്യങ്ങൾ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്.

ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS