ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്; നായകൻ സിജു വിൽസൺ

jagan-shiju
SHARE

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്. എംപിഎം. പ്രൊഡക്‌ഷൻസ് ആൻഡ് സെന്റ് മരിയാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ഈ ചിത്രം നിർമിക്കുന്നത്. 

siju-wilson

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. 

ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം. എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം ഡാനി മുസ്സരിസ്. മേക്കപ്പ് അനീഷ് വൈപ്പിൻ. കോസ്റ്റും ഡിസൈൻ വീണാ സ്യമന്തക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സ്യമന്തക്. പ്രൊജക്റ്റ് ഡിസൈനേഴ്സ് ആൻസിൽ ജലീൽ–വിശ്വനാഥ്.ഐ. ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ജൂൺ അഞ്ചു മുതൽ പാലക്കാട് ചിത്രീകരണമാരംഭിക്കും. പിആർഒ: വാഴൂർ ജോസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA