ADVERTISEMENT

കീര്‍ത്തി സുരേഷും സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഫര്‍ഹാനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും വെളിപ്പെടുത്തി കീര്‍ത്തിയും രംഗത്തെത്തിയിരുന്നു.

 

സുരേഷ് കുമാറിന്റെ വാക്കുകള്‍:

 

‘‘എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്.

 

ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്നെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. 

 

എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.’’–സുരേഷ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com