ADVERTISEMENT

വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചു തുരത്തിയ പ്ളസ് ടു വിദ്യാര്‍ഥിനിക്ക് ആശംസയുമായി സുരേഷ് ഗോപി. സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

 

വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിവീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാനെത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. 

 

തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി ആശംസകളറിയിച്ചു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. വിളിപ്പുറത്തുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് താരം മടങ്ങിയത്.അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com