വമ്പൻ രൂപമാറ്റവുമായി ധനുഷ്; വിഡിയോ

Mail This Article
നടന്‍ ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. കട്ട താടിയുമായി മുടി നീട്ടിവളർത്തിയ താരത്തെ ചിത്രങ്ങളിൽ കാണാം. ‘ക്യാപ്റ്റൻ മില്ലർ’ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ചിത്രത്തിന്‍റെ റിലീസ് ദീപാവലിക്ക് മുന്‍പേ ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ നിർമാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന്‍ തന്നെയാണ് അടുത്തിടെ ഇക്കാര്യം വ്യക്തമാക്കിയത്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം.