ADVERTISEMENT

ഇരുപത് വർഷങ്ങൾക്കുശേഷം നാടകത്തിൽ അഭിനയിക്കാൻ രചന നാരായണൻകുട്ടി. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെയാണ് രചനയുടെ രണ്ടാം വരവ്. നാടക പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഈ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്.

rachana-narayanankutty-drama-1

 

rachana-narayanankutty-drama-3

‘‘പ്രിയപ്പെട്ടവരേ, നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ്. സൂര്യ കൃഷ്ണമൂർത്തി സർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത്. ഏവരും തീർച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം.’’–രചന പറയുന്നു.

 

നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ ‘അമ്മ’യിലും സജീവമാണ് നടി.

 

മോഹൻലാൽ ചിത്രം 'ആറാട്ട്' ആണ് തിയറ്ററിലെത്തിയ രചനയുടെ ഏറ്റവും പുതിയ സിനിമ. ശേഷം 'എലോൺ' സിനിമയിൽ വോയിസ് ആർട്ടിസ്റ്റ് ആയി രചനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

 

English Summary: Rachana Narayanankutty marks a return to theatre after 20 long years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com