കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി സുരേഷ് ഗോപിയുടെ മകൾ

bhagya-suresh
SHARE

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലാണ് ഭാഗ്യ ബിരുദപഠനം നടത്തിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചു. കേരള സാരി അണി​ഞ്ഞാണ് ഭാഗ്യ ബിരുദദാന ചടങ്ങിനെത്തിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രവും താരപുത്രി പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് ചെയ്യുന്നത്.

bhagya-suresh-2

ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ സുരേഷ് സിനിമയിൽ സജീവമാണ്. ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ പുതിയ പ്രോജക്ട്.

bhagya-suresh-degree

കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഇതിനൊപ്പം ജെഎഫ്കെ എന്ന ചിത്രത്തിൽ അച്ഛൻ സുരേഷ് ഗോപിക്കൊപ്പവും മാധവ് അഭിനയിക്കുന്നുണ്ട്.

bhagya-suresh-23

Enlgish Summary: Suresh Gopi's daughter Bhagya Suresh Shares happiness of getting a graduation from British Columbia university

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS