ADVERTISEMENT

ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’യുടെ ഓവർസീസ് അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്. ഏകദേശം 60 കോടി രൂപയുടെ ഡീൽ ആണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർസ് ഫിലിംസ് ഇതിനു മുമ്പും വമ്പൻ സിനിമകൾ വിദേശത്ത് റിലീസ് ചെയ്തിട്ടുണ്ട്.

 

'ലിയോ'യുടെ വിതരണവകാശം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാര്‍സ് ഫിലിംസിന്റെ ചെയര്‍മാനും സ്ഥാപകനുമായ അഹമ്മദ് ഗൊല്‍ചിൻ അറിയിച്ചു. ഇതൊരു ബ്രഹ്മാണ്ഡ സിനിമയാണെന്നും ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആകും ഈ സിനിമയെന്നും അദ്ദേഹം പറയുന്നു.

 

ഒക്‌ടോബർ 19 ന് ചിത്രം റിലീസ് ചെയ്യാനുള്ള ജോലികളുമായി അണിയറക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ വിവിധ മേഖലകളിലെ വിതരണ അവകാശങ്ങള്‍ വിറ്റുപോകുന്നത്. തമിഴ്‌നാട്, കേരള വിതരണ അവകാശങ്ങൾക്കായി റെക്കോർഡ് ബ്രേക്കിങ് ഡീലുകൾ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

 

കേരളത്തിലെ വിതരണാവകാശത്തിന് തുടക്കം മുതല്‍തന്നെ വന്‍ മത്സരമുണ്ടായിരുന്നു. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചന. ഏകദേശം പതിനഞ്ച് കോടിക്കു മുകളിലാണ് കേരള വിതരണാവകാശത്തിനായി ഗോകുലം മുടക്കിയതെന്നും കേൾക്കുന്നു.

 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാറാണ് 'ലിയോ' നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

 

English Summary: Vijay-starrer Leo's overseas rights sold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com