‘ജീവിതത്തിൽ വലിയ പ്രതിസന്ധി’; സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷയായി കജോൾ

kajol-break
SHARE

സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോൾ. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.’’–ഇതായിരുന്നു കജോൾ അവസാനമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. എന്തു തന്നെ ആയാലും എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കൂ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് കജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോൾ ആണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും. കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്നുണ്ട്.

kajol-insta

അജയ് ദേവ്ഗൺ ആണ് കജോളിന്റെ ഭർത്താവ്. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.

English Summary: Kajol announces break from social media, says she's facing ‘one of the toughest trials of her life’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS