കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വശി; ചിത്രം വൈറൽ
Mail This Article
മകൾ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. കുഞ്ഞാറ്റയ്ക്കരികിലായി ഇഷാനെയും കാണാം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രം ഉർവശി പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ നടി തന്റെ പുതിയ അക്കൗണ്ട് തുറക്കുന്നത്. ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഉര്‍വശിയുടെ വരവിനെ സ്വാഗതം ചെയ്തിരുന്നു.
മകനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴെല്ലാം എവിടെയാണ് മകള്‍ എന്നായിരുന്നു ചോദ്യങ്ങള്‍. ‘‘എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ്സ് നിറഞ്ഞ സന്തോഷം’’ എന്നായിരുന്നു പുതിയ ചിത്രത്തിന് താഴെയായി ബീന ആന്റണി കുറിച്ചത്. മൂന്ന് പേരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്.
അച്ഛനും അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം സിനിമയില്‍ തിളങ്ങിയവരായതിനാല്‍ എന്നാണ് കുഞ്ഞാറ്റ സിനിമയിലേക്ക് എന്ന ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. ഡ്ബ്‌സ്മാഷ് വിഡിയോകളിലൂടെയായി അഭിനയം വഴങ്ങുമെന്ന് താരപുത്രി തെളിയിച്ചിരുന്നു.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
English Summary: Urvashi shared new picture with daughter