‘ഭഗവന്ത് കേസരി’യായി ബാലയ്യ; ടീസർ എത്തി

Bhagavanth-Kesari-Teaser
SHARE

വീരസിംഹ റെഡ്ഡിക്കു ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘ഭഗവന്ത് കേസരി’ ടീസർ എത്തി. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറാണ്. ബാലയ്യയുടെ 108-ാം ചിത്രമാണിത്. സ്ഥിരം മാസ് ആക്‌ഷന്‍ പരിവേഷത്തിലാണ് ഭഗവന്ത് കേസരിയിലും നടന്‍ എത്തുന്നത്.

കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം അര്‍ജുന്‍ രാംപാൽ വില്ലനാകുന്നു. എസ്. തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിങ് തമ്മി രാജു.

സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. ബാലകൃഷ്ണ ഇന്ന് തെലുങ്കിൽ വിപണിമൂല്യമുള്ള നായക നടനാണ്. തുടർച്ചയായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അടുത്തിടെ ബോക്സ്ഓഫിസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്; 2021 ൽ പുറത്തെത്തിയ അഖണ്ഡയും ഈ വർഷം റിലീസ് ചെയ്ത വീര സിംഹ റെഡ്ഡിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS