ADVERTISEMENT

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷൻ ഗെസ്റ്റ് ഹൗസിലായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ സ്വിച്ചോൺ കർമം നിർവഹിച്ചു. നായകനായ സിജു വിൽസൺ ഫസ്റ്റ് ക്ലാപ്പും നൽകി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്റെ സെറ്റിലായിരുന്നു ചിത്രീകരണം.

സിജു വിൽസൻ, രൺജി പണിക്കർ, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എംപിഎം പ്രൊഡക്‌ഷൻസ് ആൻഡ് സെന്റ് മരിയ ഫിലിംസിന്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിർമിക്കുന്നു. വനാതിർത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാമേരി വർഗീസ്, മാലാ പാർവതി, ശാരി, കാവ്യാ ഷെട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന സഞ്ജീവ് എസ്., ഛായാഗ്രഹണം ജാക്സൻ ജോൺസൺ, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം ഡാനി മുസ്‌രിസ്, മേക്കപ്പ് അനീഷ് വൈപ്പിൻ, കോസ്റ്റ്യൂം ഡിസൈൻ വീണാ സ്യമന്തക്, ക്രിയേറ്റീവ് ഹെഡ് ഷഫീഖ്, കെ.കുഞ്ഞുമോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനീഷ് മഠത്തിൽ, പ്രൊജക്ട് ഡിസൈനേഴ്സ് അൻസിൽ ജലീൽ, വിശ്വനാഥ് എ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് എബി ബിന്നി, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആര്‍ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ പിആർ അങ്കിത അർജുൻ, ഫോട്ടോ വിഘ്നേശ്വർ.

siju-renju

രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് ജഗൻ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കാവൽ, കടുവ എന്നീ സിനിമകളിൽ ജഗൻ പിന്നണിയിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. യുവനടി അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കൽ ആൽബം ഒരുക്കിയും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

എഴുത്തിനിരുത്തിയ പയ്യന്റെ ചിത്രത്തിന് സ്വിച്ചോൺ കർമം നിർവഹിച്ച് രൺജി പണിക്കർ

ഷാജി കൈലാസും രൺജി പണിക്കരും തമ്മിലുള്ള ആത്മബന്ധം ഏറെ വലുതാണ്. സിനിമയിലൂടെ ഒന്നിച്ചു തുടങ്ങിയ ആ സൗഹൃദം ഇപ്പോഴും അവർ കാത്തുസൂക്ഷിക്കുന്നു.
ജഗൻ എന്ന പേര് മകനു ഷാജി കൈലാസ് നൽകിയതിന്റെ പിന്നിലും ഒരു കഥയുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത് ചരിത്ര വിജയം നേടിയ ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് ജഗൻ. ആറാം തമ്പുരാൻ റിലീസ് കഴിഞ്ഞ് അധികം വൈകാതെയാണ് ജഗന്റെ ജനനം. അതോടെ ആദ്യ മകന് ജഗൻ എന്ന പേരു തന്നെ നൽകി. അതൊരു പശ്ചാത്തലം.

ranji-jagan

ജഗന് ആദ്യാക്ഷരം കുറിച്ചത് രൺജി പണിക്കരാണ്. മകന്റെ സ്ഥാനമാണ് ജഗനു നൽകിയിരിക്കുന്നതെന്ന് പല വേളകളിലും രൺജി പണിക്കര്‍ പറഞ്ഞിട്ടുമുണ്ട്. രൺജിയുടെ മകൻ നിഥിൻ രൺജി പണിക്കർക്കൊപ്പവും ജഗൻ സഹസംവിധായകനായി പ്രവർത്തിച്ചു. ഇന്നിപ്പോൾ ജഗന്റെ ആദ്യ ചിത്രത്തിന് സ്വിച്ചോൺ കർമം നിർവഹിച്ചതു മാത്രമല്ല, ആദ്യ ഷോട്ടിൽ അഭിനയിച്ചതും രൺജി പണിക്കർ തന്നെ.

English Summary: Jagan Shaji Kailas Makes Directorial Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com