സണ്ണി ഡിയോളിന്റെ ഗദർ 2; രണ്ടാം ഭാഗം വരുന്നത് 22 വര്‍ഷത്തിനു ശേഷം

gadar-2-teaser
SHARE

സണ്ണി ഡിയോളിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ഗദർ രണ്ടാം ഭാഗം വരുന്നു. ഗദർ 2: ദ് കഥ കണ്ടിന്യുവസ് എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യ ഭാഗം പുറത്തിറങ്ങി 22 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. അനിൽ ശർമ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സണ്ണിയുടെ നായികയായി അമീഷ പട്ടേൽ തന്നെ അഭിനയിക്കുന്നു.

താര സിങ് ആയി സണ്ണി ഡിയോള്‍ തിരികെ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. സിനിമയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് തന്റെ മകനെ വീണ്ടെടുക്കാൻ ലാഹോറിലേക്കു പോകുന്ന താര സിങിന്റെ കഥയാണ് ഗദർ 2 പറയുന്നത്.

ഉത്കർശ് ശർമ, സിമ്രാട് കൗർ, ലവ് സിൻഹ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.

English Summary: Gadar 2 teaser: Sunny Deol's Tara Singh will ‘take Lahore in dahej’. Watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS