ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ വിമർശിക്കാനെത്തിയ ആളുകൾക്ക് തക്ക മറുപടി നൽകി നടി സാധിക വേണുഗോപാൽ. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മേക്കപ്പ് ചെയ്യുന്ന വിഡിയോ താരം പങ്കുവച്ചിരുന്നു. ‘‘മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം’’ എന്ന് സാധിക പറയുന്നുണ്ട്. ആദിവാസി പെൺകുട്ടിയുടെ വേഷത്തിലാണ് സാധികയെ വിഡിയോയിൽ കാണാനാകുക. ഈ പോസ്റ്റിലാണ് ചിലർ വിമർശനങ്ങളുമായി എത്തിയത്.

‘ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ’ എന്നായിരുന്നു ഒരു കമന്റ്. ‘‘തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.’’ എന്നായിരുന്നു താരം നല്‍കിയ മറുപടി.

ഈ വിഡിയോ എടുത്ത് മറ്റുള്ളവരെ കാണിക്കുന്നത് വളരെ മോശമാണെന്നും നടിയുടെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമർശനം. ഇതിനും നടി കൃത്യമായ മറുപടി നൽകി. ‘‘പ്രമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശ്യം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി’’–സാധിക പറഞ്ഞു.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ അവതാരകയായി മിനി സ്ക്രീനിലും സജീവമാണ്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com