ADVERTISEMENT

സഹസംവിധായകനായെത്തി പിന്നീട് അഭിനയരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. ദീര്‍ഘകാലം സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷൈൻ 2011ല്‍ ‘ഗദ്ദാമ’യിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഷൈൻ ആദ്യമായി അസോഷ്യേറ്റ് ആകുന്നതും അഭിനയിക്കുന്നതും കമല്‍ സിനിമയിലായാണ്. ‘നമ്മൾ’ എന്ന കമൽ ചിത്രത്തിൽ അസോഷ്യേറ്റായും ജൂനിയർ ആർടിസ്റ്റായും ജോലി െചയ്തിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം തന്റെ ഗുരുവിന്റെ ചിത്രത്തിൽ നായകനായെത്തുകയാണ് ഷൈൻ ടോം ചാക്കോ. കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിലാണ് ഷൈൻ നായകനാകുക.

തൊടുപുഴയ്ക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ പാരിഷ് ഹാളിൽ ലളിതമായ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, അഭിനേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സിബി മലയിലും കമലും ഭദ്രദീപം തെളിച്ചാണ് തുടക്കം കുറിച്ചത്. തുടർന്ന് നിർമാതാക്കളായ നെടിയത്ത് നസീബ്, ഷെല്ലി രാജ്, ആഷിഖ് അബു ഷൈൻ ടോം ചാക്കോ, ശരൺ വേലായുൻ, രഞ്ജൻ ഏബ്രഹാം എന്നിവരും അഭിനേതാക്കളും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

shine-kamal

സംവിധായകൻ സിബി മലയിൽ ടൈറ്റിൽ പ്രകാശനം നടത്തി. ആഷിഖ് അബുവും ഷൈൻ ടോം ചാക്കോയും ചേർന്ന് സ്വിച്ചോൺ കർമവും നിർവഹിച്ചു. നിർമാതാക്കളുടെ കുട്ടികളാണ് ഫസ്റ്റ് ക്ലാപ്പു നൽകിയത്. സിബി മലയിൽ, ആഷിഖ് അബു, ജോണി ആന്റണി, ദിലീഷ് നായർ, ഷൈൻ ടോം ചാക്കോ, മാലാ പാർവതി, ഗ്രേസ് ആന്റണി, മെറീനാ മൈക്കിൾ, സ്മിനു സിജോ എന്നിവർ ആശംസകൾ നേർന്നു. ജിനു ഏബഹാം, ബാദുഷ എന്നിവരും സന്നിഹിതരായിരുന്നു.

vivekanandan-viralaanu

എല്ലാക്കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണ് കമൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്ത്രീകൾ എന്നും നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. അതിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് ഇതു പറയാൻ ശ്രമിക്കുന്നത്. ഗൗരവമേറിയ ഒരു വിഷയം സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.

kamal-shine-movie


ഷൈൻ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിൾ, മാലാ പാർവതി, മഞ്ജു പിള്ള എന്നിവരാണ് അഞ്ച് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

swasika-kamal

നെടിയത്ത് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സംഗീതം ബിജിബാൽ. ഗാനങ്ങൾ ഹരി നാരായണൻ. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. പ്രൊഡക്‌ഷൻ ഡിസൈനർ ഗോകുൽദാസ്. കലാസംവിധാനം ഇന്ദു ലാൽ കവീദ്. മേക്കപ്പ് - പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബഷീർ കാഞ്ഞങ്ങാട്. പ്രൊഡക്‌ഷൻ മാനേജേഴ്സ് നികേഷ് നാരായണൻ, ശരത്ത് പത്മാനന്ദൻ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് എസ്സാൻ. പ്രൊഡക്‌ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലുർ.

shine-kamal

തൊടുപുഴയിലും കൊച്ചിയിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്. ഫോട്ടോ സലീഷ് പെരിങ്ങോട്ടുകര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com