ADVERTISEMENT

വ്യാജ വാർത്തകൾക്കെതിരെ രസകരമായ മറുപടിയുമായി നടൻ ബാബുരാജ്. താരത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ ചില യൂട്യൂബ് ചാനലുകളിൽ വന്നിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മറുപടിയുമായി ബാബുരാജ് എത്തിയത്.

‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ’ എന്ന തലക്കെട്ടോടെയാണ് (ഡൂയിങ് കാർഡിയോ, നോട്ട് ഇൻ കാർഡിയോ വാർഡ്) ജിമ്മിലെ ട്രെഡ് മില്ലിൽ ഓടുന്ന വിഡിയോ ബാബുരാജ് പങ്കുവച്ചത്. ‘തലയ്ക്കു മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടാണ് ബാബുരാജ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടെ ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത പ്രചരിച്ചത്.

സാന്ദ്ര തോമസ് നിർമ്മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയാണ് ബാബുരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് കോമഡി, ക്യാരക്ടർ വേഷങ്ങളിൽ ഇപ്പോൾ മലയാളത്തിൽ സജീവമാണ്.

 

English Summary: ‘Baburaj in critical condition’; Actor with ‘Cardio’ video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com