സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ് ത്രില്ലർ; നല്ല നിലാവുള്ള രാത്രി ജൂൺ 30ന്
Mail This Article
സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമിച്ച്നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 30 ന് തിയറ്ററുകളിൽ എത്തും. സസ്പെൻസും ആക്‌ഷനും കോർത്തിണക്കിയ ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടീസറും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരൻ, പ്രൊഡക്‌ഷൻ കൺട്രോളർ ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്‌ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ.
കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.