ADVERTISEMENT

ലണ്ടനിൽ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. ലണ്ടനിലെ 'പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് കല്യാണി. മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നതെന്ന് കല്യാണി പറയുന്നു.  പഠനത്തിനിടയ്ക്ക് നിരവധി തവണ വിട്ടുപോയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്. ഒടുവിൽ ആഗ്രഹിച്ചത് നേടിയെടുത്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ പാചകം തന്റെ കരിയറാക്കുമോ എന്ന് ഉറപ്പില്ലെന്നും കല്യാണി പറയുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കല്യാണിയുടെ നൃത്ത വിഡിയോകളെല്ലാം വൈറലാണ്. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി കലാരംഗത്ത് സജീവമാകുമെന്ന അഭ്യൂഹങ്ങൾ കാറ്റിൽപറത്തിക്കൊണ്ടാണ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്.      

kalyani-bindu-panicker-london-33

 

kalyani-b-nair-3

‘‘ഞാൻ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം ഇതാണ് എന്റെ ഉത്തരം. ഒടുവിൽ ഞാൻ മഹത്തായ ലെ കോർഡൻ ബ്ല്യൂവിൽ നിന്ന് ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന ബിരുദം സമ്പാദിച്ചിരുന്നു.  ഇത് പൂർണമായും എന്റെ പാഷൻ കയ്യെത്തിപ്പിടിക്കാനുള്ള ഒരു യാത്രയായിരുന്നു, ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും നവ്യമായ ഒരു അനുഭൂതിയിലാണ്.

kalyani-bindu-panicker-london-321
kalyani-bindu-panicker-london-3

 

ഈ കോഴ്‌സ് ചെയ്യുന്നതിനിടയിൽ പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോ എന്ന് സത്യസന്ധമായി ചിന്തിച്ചിരുന്നു.  എന്നാൽ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എന്റെ ലക്ഷ്യത്തിനിടക്കുള്ള തടസ്സങ്ങളായിരുന്നു അതെല്ലാം  അതിജീവിച്ച് ഒടുവിൽ ഞാൻ എവിടെവരെ എത്തിയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.  

 

ഒരുപാട് പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്.  അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്നു തിരിച്ചറിയുന്നു. ഇത് ഞാൻ എന്റെ കരിയറായി തിരഞ്ഞെടുക്കുമോ എന്നൊന്നും ഇപ്പോൾ എനിക്കറിയില്ല. എങ്കിലും ഞാൻ രൂപം നൽകി നേടിയെടുത്ത ഈ കഴിവ് എന്നോടൊപ്പം എപ്പോഴുമുണ്ടാകും.  ഏകാന്തമായ വഴികളിൽ എന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന എന്റെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി.’’– കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com