ADVERTISEMENT

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നിൽ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാർഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാർഥിയായിരുന്നു ശോഭ. എന്നാൽ അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അഖിൽ മാരാരോടൊപ്പം മോഹൻലാലിന്റെ കൈ പിടിച്ച് ശോഭ സ്റ്റേജിൽ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ റെനീഷ റഹ്മാൻ പ്രേക്ഷക വോട്ടുകളിൽ ശോഭയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.  ജുനൈസിനും ശോഭയേക്കാൾ വോട്ട് ലഭിച്ചപ്പോൾ നാലാം സ്ഥാനം കൊണ്ട് ശോഭ വിശ്വനാഥിന് തൃപ്തയാകേണ്ടി വന്നു.  സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ശോഭയെ എവിക്‌ഷനിലൂടെ ഫിനാലെ വേദിയിലെത്തിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി പുറത്തായ ശേഷം ശോഭയും പറയുകയുണ്ടായി.

 

‘‘നൂറു ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാൻ വന്നത് അതുപോലെ തന്നെ 100 ദിവസം വിജയകരമായി നിൽക്കാൻ കഴിഞ്ഞു. ഇതെന്‍റെ കല്യാണ സാരിയാണ്.  ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്.  ഈ സാരി ഇനി എന്‍റെ വിജയഗാഥയുടെ ഒരു തുടക്കമാണ്.  ഈ സാരി ഇനി ഞാന്‍ ഉടുക്കും. രണ്ടാം സ്ഥാനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്. ഇതെന്റെ പുതിയ തുടക്കമാണ്. ജീവിതത്തിൽ ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ട്.’’–ഫിനാലെ വേദിയിൽ വച്ച് ശോഭ പറഞ്ഞു.

 

ഫാഷൻ ഡിസൈനർ, സംരംഭക, സോഷ്യൽ ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് ശോഭ വിശ്വനാഥ്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിർമാണ സ്ഥാപനത്തിന്റെ ഉടമയെന്ന നിലയിലാണ് ശോഭയെ പ്രേക്ഷകർക്കു പരിചയം.

 

അഖിൽ മാരാർ ആണ് ബിഗ് ബോസ് സീസൺ ഫൈവിലെ വിജയി. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. ഷിജു അഞ്ചാം സ്ഥാനം നേടി. ഗ്രാൻഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്‌ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസനാണ് ആറാം സ്ഥാനം. 21 മത്സരാർഥികളായിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ മത്സരിച്ചത്.

 

നേരത്തെ ഫിനാലെയിൽ ഇടം നേടിയ ട്രാൻസ്ജെൻഡർ പ്രതിനിധി നാദിറ മെഹ്റിൻ പണപ്പെട്ടി ടാസ്കിൽ നിന്നും ഏഴേ മുക്കാൽ ലക്ഷം രൂപ നേടി സ്വയം ബിഗ് ബോസ് ഹൗസിനോടു വിട പറഞ്ഞിരുന്നു. 

 

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നായിരുന്നു സീസൺ ഫൈവ് വിശേഷിപ്പിച്ചിരുന്നത്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍.

 

ഗോപിക ഗോപി, ശ്രുതി ലക്ഷ്മി, ഷിജു എ.ആർ., ലച്ചു (ഐശ്വര്യ സുരേഷ്), അനിയൻ മിഥുൻ, മനീഷ, നാദിറ മെഹ്റിന്‍, ജുനൈസ് വി.പി., സാഗർ സൂര്യ, വൈബർ ദേവു (ശ്രീദേവി മേനോൻ), ആഞ്ജലീൻ മരിയ, വിഷ്ണു ജോഷി, ഒമർ ലുലു, അനു ജോസഫ്, സെറീന ആൻ ജോൺസണ്‍, ശോഭ വിശ്വനാഥ്, റിനോഷ് ജോർജ്,  റെനീഷ റെഹ്മാന്‍, ഹനാൻ, അഞ്ജൂസ് റോഷ്, അഖിൽ മാരാർ എന്നിവരായിരുന്നു ഈ സീസണിലെ മത്സരാർഥികൾ.

 

English Summary: Here is a look at the Top 5 contestants of Bigg Boss Malayalam 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com