‘ഷമ്മി’ റഫറൻസുമായി ചാക്കോച്ചന്റെ ‘പദ്മിനി’ ട്രെയിലർ
Mail This Article
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’ ട്രെയിലർ എത്തി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു. രമേശൻ എന്ന കഥാപാത്രമായി ചാക്കോച്ചൻ എത്തുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്.
മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പദ്മിനി ഒരു നർമ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, സംഗീതം ജേയ്ക്സ് ബിജോയ്, എഡിറ്റർ മനു ആന്റണി, പ്രൊഡക്‌ഷൻ കോൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം അർഷാദ് നക്കോത്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് പുല്ലൂടൻ, സ്റ്റിൽസ് ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർസ് വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് പിആർ വൈശാഖ് സി. വടക്കേവീട്, മീഡിയ പ്ലാനിങ്–മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ.