ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി; വിഡിയോ
Mail This Article
×
ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി. മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരമാണ് ഐശ്വര്യയെ തേടിയെത്തിയത്. നടൻ പാർഥിപനായിരുന്നു ഐശ്വര്യയ്ക്കു പുരസ്കാരം സമ്മാനിച്ചത്. ‘ഗാട്ട ഗുസ്തി’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. ഒരു സ്ത്രീയെന്ന നിലയിൽ ഇങ്ങനെയൊരു വേഷം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവാർഡ് സ്വീകരിച്ച ശേഷം ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
വിഷ്ണു വിശാൽ നായകനായ ചിത്രത്തിൽ ഗുസ്തി അഭ്യസിച്ച പെൺകുട്ടിയായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തിയറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.