ADVERTISEMENT

തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലായിരുന്നു രാജസേനന്റെ പകർന്നാട്ടം. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ. കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഈ മേക്ഓവറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എന്തിനായിരുന്നു ഈ സ്ത്രീ വേഷം? ട്രോളുകളെയും കയ്യടികളെയും എങ്ങനെ നേരിട്ടു? സംവിധായകനും നടനുമായ രാജസേനൻ പറയുന്നു...

 

∙ അവൾ തുളസി!!

rajasenan-lady-getup

 

rajasenan-lady-5

സിനിമയുടെ പ്രമോഷനു വേണ്ടിയാണ് സ്ത്രീവേഷത്തിൽ തിയറ്ററിലെത്തിയതെങ്കിലും സിനിമ കണ്ടവർക്കറിയാം അത് വെറുമൊരു മേക്കപ്പ് മാത്രമായിരുന്നില്ല. ശരിക്കും എന്റെ സിനിമയിലുള്ള കഥാപാത്രമായ തുളസിയായാണ് ഞാൻ തിയറ്ററിലെത്തിയത്. ചിത്രീകരണ വേളയിലോ അതിനുശേഷമുള്ള പ്രമേഷനുകളിലോ ഒന്നും വെളിപ്പെടുത്താത്ത ഒരു സസ്പെൻസ് കഥാപാത്രമായിരുന്നു അത്. എന്നാൽ ഫസ്റ്റ് ഷോ കഴിഞ്ഞതോടെ ആ സസ്പെൻസ് എല്ലാവരും അറിഞ്ഞു.

 

rajasenan-lady-412

അതുകൊണ്ടാണ് ധൈര്യമായി ആ കഥാപാത്രമായി തിയറ്ററിനു പുറത്ത് എത്തിയത്. ഷൂട്ടിങ് നടക്കുന്ന സമയത്ത് തന്നെ മനസ്സിലുണ്ടായിരുന്നു ഇങ്ങനൊരു ഓഫ്സ്ക്രീൻ ഞെട്ടിക്കൽ. ഏത് വളരെ നല്ല രീതിയിൽ ജനങ്ങളിലെത്തിയതിൽ സന്തോഷമുണ്ട്. 

 

rajasenan-lady-42

∙ സുന്ദരിയാവാൻ ഓട്ടം

 

സിനിമയുടെ ആദ്യ ഷോ നടക്കുന്ന തിയറ്ററിൽ രാവിലെ മുതൽ രാജസേനനായി ഞാൻ ഉണ്ടായിരുന്നു. ആളുകളെ സ്വീകരിച്ച് സീറ്റിലിരുത്തി വിശേഷങ്ങൾ പങ്കുവച്ച്  സജീവമായിരുന്നു. ഷോ തുടങ്ങിയപാടെ തിയറ്ററിനു തൊട്ടടുത്ത ഹോട്ടൽ മുറിയിലേക്ക് ഓടി. അവിടെ എന്നെക്കാത്ത് മേക്കോവർ ആർട്ടിസ്റ്റ് സുമയും പ്രദീപ് രംഗനുമുണ്ടായിരുന്നു. പെട്ടെന്ന് മീശ വടിച്ച് മുഖത്ത് മേക്കപ്പിട്ട് കണ്ണെഴുതി ലിപ്സ്റ്റിക്കിട്ട് സാരിയും ചുറ്റി തുളസിയായി മാറി. എല്ലാം ഒരു മണിക്കൂറിനുള്ളിൽ. പിന്നീട് വീണ്ടും സ്വയം കാറോടിച്ച് തിയറ്ററിലേക്ക്. ഷോ കഴിഞ്ഞ് ആളുകളിറങ്ങിയപ്പോൾ തുളസിയെകണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദന പ്രവാഹങ്ങളായിരുന്നു. 

 

∙ ട്രോളുകൾ രസിപ്പിച്ചു

 

ട്രോളുകൾ വരുമെന്ന് അറി‍ഞ്ഞുതന്നെയാണ് ഈ വേഷത്തിലെത്തിയത്. നല്ല അസ്സൽ ട്രോളുകൾ വന്നു. എല്ലാം വളരെ ഹെൽത്തിയായാണ് സ്വീകരിച്ചത്. മോശം വാക്കുകളിൽ പറഞ്ഞത് വളരെക്കുറച്ചുപേർ മാത്രമാണ്. അതും സ്വീകരിക്കുന്നു. എന്നാൽ രസിപ്പിക്കുന്ന ട്രോളുകളൊക്കെ വളരെ ആസ്വദിച്ചു. അത് ചെയ്തവരെയും ഇഷ്ടമാണ്. ട്രോളൻമാരെ അങ്ങനെ അകറ്റി നിർത്തേണ്ടതൊന്നും അല്ല. അവരും പ്രേക്ഷകരാണ്. ആ ട്രോളുകൾ കണ്ട് ചിരിക്കുന്നവരും സിനിമ കാണാൻ തിയേറ്ററിലെത്തുന്നുണ്ട്. 

 

∙ രാഷ്ട്രീയ മാറ്റങ്ങളും അഭിപ്രായപ്രകടനങ്ങളും സിനിമയെ ബാധിച്ചോ ?

 

കേരളത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയവും അഭിപ്രായങ്ങളുമെല്ലാം എന്നും പറയും. അത്ര പെട്ടെന്നങ്ങ് പേടിക്കില്ല ഞാൻ. അതുകൊണ്ട് തന്നെ അതൊന്നും സിനിമയെ ബാധിക്കുകയുമില്ല. എന്നാൽ അടുത്തിടെയുണ്ടായ സംഭവങ്ങളൊന്നും വലിയൊരു പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. 

 

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണ് ‘ഞാനും പിന്നൊരു ഞാനും’. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി  നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫാമിലി ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com