ADVERTISEMENT

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ–ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് നിർമാണം. ആശീർവാസ് സിനിമാസിന്റെ 33ാം ചിത്രമാണിത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും.

 

ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്.

 

പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ ഇത് ദൃശ്യം 3 ആണോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ ദൃശ്യം 3 ആയിരിക്കില്ല ഈ സിനിമയെന്ന് അണിയറക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com