ADVERTISEMENT

നടി റായി ലക്ഷ്മിയുടെ ഗ്ലാമർ മേക്കോവർ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റായി ലക്ഷ്മിയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. മുഖം തന്നെ മാറിപ്പോയെന്നും നടി പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നുമൊക്കെയാണ് ആരാധകരുടെ സംശയം. ദീപക് ദാസും കകലി ദാസുമാണ് ഫോട്ടോഗ്രാഫേഴ്സ്.

raai-laxmi-3
ചിത്രത്തിനു കടപ്പാട്: www.instagram.com/iamraailaxmi/
raai-laxmi-2
ചിത്രത്തിനു കടപ്പാട്: www.instagram.com/iamraailaxmi/

 

raai-laxmi-4
ചിത്രത്തിനു കടപ്പാട്: www.instagram.com/iamraailaxmi/
raai-laxmi-23
ചിത്രത്തിനു കടപ്പാട്: www.instagram.com/iamraailaxmi/

നിരവധി മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റായി ലക്ഷ്മി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരുടെ ചിത്രങ്ങളിൽ റായ് ലക്ഷ്മി നായികയായി വേഷമിട്ടു. മോഹൻലാൽ ചിത്രം 'റോക്ക് ആൻഡ് റോൾ' ആണ് റായ് ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. അവരുടേതായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ കുറവാണെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായി.

 

അണ്ണൻ തമ്പി, പരുന്ത്, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഒരു മരുഭൂമിക്കഥ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. 2018ലെ മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗ്' ആണ് റായി ലക്ഷ്മിയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ഇതിനു ശേഷം അവർ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ നടി സജീവമാണ്.

 

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ ആണ് റായി ലക്ഷ്മിയുടെ പുതിയ മലയാള ചിത്രം. റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന കഥാപാത്രത്തെയാകും നടി അവതരിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com