ADVERTISEMENT

19-ാമത് യൂണിക്‌ടൈംസ് മിന്നലൈ ഫിലിം  അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിലെ തിരശീലയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രവർത്തനമികവിനാണ് മിന്നലൈ പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 18 ന് വൈകിട്ട് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചുനടക്കുന്ന അവാർഡ് ദാനചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. 

 

അവാർഡ് ജേതാക്കൾ

 

മികച്ച നടൻ: കുഞ്ചാക്കോ ബോബൻ  (ന്നാ തൻ പോയി കേസ് കൊട്, അറിയിപ്പ്  )

 

മികച്ച നടി: ദർശന രാജേന്ദ്രൻ  (ജയ ജയ ജയഹേ )

 

മികച്ച സംവിധായകൻ: സിബി മലയിൽ  (കൊത്ത്)

 

മികച്ച സംഗീത സംവിധായകൻ: രഞ്ജിൻ രാജ്  (നൈറ്റ് ഡ്രൈവ്, മാളികപ്പുറം)

 

മികച്ച ക്യാമറമാൻ: ജിംഷി ഖാലിദ്  (തല്ലുമാല)

 

മികച്ച തിരക്കഥ: അഭിലാഷ് പിള്ള (മാളികപ്പുറം, നൈറ്റ് ഡ്രൈവ്)

 

മികച്ച ചിത്രം: ജനഗണമന 

 

സംവിധായകരായ സലാം ബാപ്പു, ജയറാം കൈലാസ്, റോയ് മണപ്പള്ളിൽ, നിർമeതാവ് ബാദുഷ എന്നിവരടങ്ങിയ  ജൂറി പാനലാണ് അവാർഡ് ജേതാക്കളെ തfരഞ്ഞെടുത്തത്. പ്രശസ്തിപത്രവും പ്രീതി പറക്കാട്ട് രൂപകൽപ്പന ചെയ്ത ഒരു ഗ്രാം  തങ്കത്തിൽപ്പൊതിഞ്ഞ ഫലകവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com