ADVERTISEMENT

വിഖ്യാത ശാസ്ത്രജ്ഞനും അണുബോംബിന്റെ പിതാവുമായ ജൂലിയസ് റോബർട്ട് ഓപ്പൻഹെയ്‌മെററുടെ ജീവ ചരിത്രം അനാവരണം ചെയ്യുന്ന ‘ഓപ്പൻഹെയ്മർ’ ജൂലൈ 21 ന് തിയറ്ററുകളിലെത്തും. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഐമാക്സ് ഫോർമാറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. പുലിറ്റ്സർ പുരസ്‌കാരം നേടിയ അമേരിക്കൻ പ്രോമിത്യുസ്: ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് പ്പൻഹെയ്‌മെർ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ സിനിമ. കയ്ബെർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്നാണ് പുസ്തകം രചിച്ചത്. 

 

1904 മുതൽ 1967 വരെ ജീവിച്ച ഓപ്പൻഹെയ്‌മെററുടെ കാലഘട്ടത്തിനു അനുസൃതമായി ഏതാനും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഓപ്പൻഹെയ്‌മെറും ആൽബർട്ട് ഐൻസ്റ്റീനും ഒരുമിച്ചു ജോലി ചെയ്ത പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിക്കുള്ളിലും സിനിമയുടെ ഏതാനും ഭാഗം ചിത്രീകരിച്ചിട്ടുണ്ട്.

 

കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമകളിൽ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്‌ഷൻ രംഗങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമയായ ടെനറ്റിൽ ബോയിങ് 747 വിമാനമാണ് ഒരു രംഗത്തിനായി പൂർണമായും തകർത്തുകളഞ്ഞത്. പക്ഷേ ഇത്തവണ അതിലും കടുത്ത തീരുമാനവുമായാണ് നോളൻ എത്തിയത്. ഓപ്പൺഹൈമറിനു വേണ്ടി യഥാർഥ ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു.

 

1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറയുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിന്റെ ക്യാമറ. ആറ്റംബോംബിന്റെ നിർമാണവും രണ്ടാംലോക മഹായുദ്ധവും ഇതിൽ പശ്ചാത്തലമാകും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com