ADVERTISEMENT

ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ‘പ്രോജക്ട് കെ’യിലെ പ്രഭാസിന്റെ ഫസ്റ്റ്ലുക്ക് ആരാധകരെ നിരാശപ്പെടുത്തിയതായി റിപ്പോർട്ട്. പോസ്റ്ററിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇത്ര വലിയ സിനിമയായിട്ടു കൂടി ഫോട്ടോഷോപ്പ് ചെയ്ത നിലവാരം കുറഞ്ഞ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയതെന്നാണ് ആരോപണം. പോസ്റ്ററിലെ പ്രഭാസിന്റെ ലുക്ക് കണ്ട്, ഇത് ആദിപുരുഷ് 2 ആണോ എന്നും കമന്റുകൾ വരുന്നുണ്ട്.

 

അയൺമാൻ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്റ്റർ അതുപോലെ തന്നെ കോപ്പിയടിച്ചെന്നും ചിലർ അഭിപ്രായപ്പെടുന്നു. കോടികള്‍ മുടക്കിയ സിനിമയെന്നു പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ചോദിക്കുന്നവരുണ്ട്.

 

പ്രഭാസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആദിപുരുഷ് സിനിമയ്ക്കു നേരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് വരെ വിഎഫ്എക്സ് ഉപയോഗിച്ച് ചെയ്തതാണെന്നും പറയുകയുണ്ടായി. ഈ വിമർശനം നിലനിൽക്കുമ്പോൾ നിലവാരം കുറഞ്ഞ പോസ്റ്റർ പുറത്തിറക്കരുതായിരുന്നുവെന്ന് പ്രഭാസ് ആരാധകരും ചൂണ്ടിക്കാട്ടുന്നു.

 

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് കെ. കമൽഹാസൻ, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.

 

ജൂലൈ 20-ന് ചിത്രത്തിന്റെ ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്യും. പ്രശസ്തമായ സാൻ ഡിയാ​ഗോ കോമിക്-കോൺ 2023-ൽ വെച്ചാകും റിലീസ്. സാൻ ഡിയാ​ഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജ്കട് കെ' ഇതോടെ സ്വന്തമാക്കി കഴിഞ്ഞു.

 

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com