ADVERTISEMENT

തെലുങ്ക് ചിത്രം ‘ബ്രോ’ പ്രി റിലീസ് ഇവന്റിൽ തിളങ്ങി പ്രിയ വാരിയർ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവന്‍ കല്യാൺ, സായി ധരം തേജ്, കേതകി ശർമ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വലിയ പ്രതീക്ഷയിലാണ് താനെന്നും പ്രി റിലീസ് ഇവന്റ് ചടങ്ങിൽ പ്രിയ പറഞ്ഞു. 

 

സമുദ്രക്കനി സർ ആണ് സിനിമയിലേക്ക് തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹത്തോടൊപ്പം ഇനിയും വര്‍ക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്രിയ കൂട്ടിച്ചേർത്തു. സമുദ്രക്കനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹം മലയാളിയായ സുജിത് വാസുദേവൻ ആണ്. സംഗീതം തമൻ. 

priya-varrier-bro-pre-release1
priya-varrier-bro-pre-release3

 

‘കൊള്ള’യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ത്രി മങ്കീസ്, യാരിയാൻ 2, ലവ് ഹാക്കേഴ്സ് എന്നിവയാണ് നടിയുടെ ഹിന്ദി റിലീസുകൾ.

 

ഇഷ്ഖ് എന്ന ചിത്രത്തിനു ശേഷം പ്രി വാരിയർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് സിനിമയാണ് ബ്രോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com