ADVERTISEMENT

നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വനിത മാസികയ്ക്കു വേണ്ടിയായിരുന്നു നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലും അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഇത്തവണത്തെ വനിത മാസികയുടെ കവർപേജ് ഹണിയുടേതായിരുന്നു.

 

hoey-rose-vanitha

ശ്രീകാന്ത് കളരിക്കൽ ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് ശ്രേഷ്ഠ. കോസ്റ്റ്യൂം ഷിജു കൃഷ്ണൻ. 

honey-rose-3

 

അതേസമയം മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. പുതുമുഖം നിയതി കാദമ്പി എന്ന പുതുമുഖയാണ് നായിക.

 

ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന പുതിയ ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com