ADVERTISEMENT

ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ടിനി ടോം. അമ്മമാരുടെ വയറ്റിൽ മാത്രമാണോ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരെന്ന് ടിനി ടോം ചോദിക്കുന്നു.

 

‘‘വീണ്ടും ഒരു ദുഃഖ വെള്ളി , കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നില്ല). കാരണം ഒരു അച്ഛൻ എന്ന നിലയിലും മനുഷ്യത്വം ഉള്ളവൻ എന്ന നിലയിലും (ആലുവക്കാരൻ എന്ന നിലയിലും )എനിക്കോ നിങ്ങൾക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാൻ ആകില്ല. ഇന്നലെ ടിവി വാർത്ത ഞാൻ കണ്ടില്ല, ഇന്നത്തെ മുഖപത്രം ഞാൻ വായിച്ചില്ല, ഓൺലൈൻ പേജുകൾ സെർച്ച് ചെയ്യുന്നില്ല. ഇതൊക്കെ കണ്ടാൽ ഇന്ന് എനിക്ക് അനങ്ങാൻ ആകില്ല. അമ്മമാരുടെ വയറ്റിൽ മാത്രമാണോ പെൺകുഞ്ഞുങ്ങൾ സുരക്ഷിതർ. ഡോ.വന്ദന ദാസ്,....,.....ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാൻ കഴിയട്ടേ.’’–ടിനി ടോമിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com