ADVERTISEMENT

ജോജു ജോർജ്–കുഞ്ചാക്കോ ബോബൻ–നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ന് തെലുങ്ക് റീമേക്ക് വരുന്നു. ‘കൊട്ടബൊമ്മാലി പിഎസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാർ, രാഹുൽ വിജയ്, ശിവാനി രാജശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജോജുവിന്റെ വേഷം ശ്രീകാന്ത് പുനരവതരിപ്പിക്കുന്നു. രാഹുൽ വിജയ് ആണ് ചാക്കോച്ചന്‍ ചെയ്ത കഥാപാത്രമാകുന്നത്. നിമിഷയുടെ വേഷം ശിവാനി അവതരിപ്പിക്കും.

 

തേജ മർനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഎ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസ്, വിദ്യ കൊപ്പിനീഡി എന്നിവർ ചേർന്നാണ് നിർമാണം.

 

ദുൽഖർ നായകനായ ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com