ADVERTISEMENT

‘മാമന്നൻ’ സിനിമയെ പ്രശംസിച്ച് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍. മാമന്നൻ ഒരു ഗംഭീര സിനിമയാണെന്നും സ്ക്രീനിൽ ദൃശ്യവത്കരിച്ച ക്രൂരത തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും ലക്ഷ്മി പറയുന്നു. ഫഹദ് ഫാസിലും തന്റെ മികവുകൊണ്ട് ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയെന്നും എന്നാൽ ഡബ്ബിങ് അല്‍പം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

 

‘‘മാമന്നന്‍ കണ്ടു. മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി. സ്‌ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അത് ഒഴിച്ചാല്‍ അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. എന്റെ ഹൃദയമിടിപ്പ് പോലും നിശ്ചലമാക്കിക്കളഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഉദയനിധിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും ഗംഭീരമായി. കീര്‍ത്തി സുരേഷ് മികച്ച ഫോമില്‍ ആയിരുന്നില്ലെന്ന് തോന്നി.

 

വില്ലന്റെ ഭാര്യാ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. തനിക്ക് പറയാനുള്ളത് തെളിമയോടെ പറയാന്‍ മാരി സെല്‍വരാജിന് സാധിച്ചതായി എനിക്ക് അനുഭവപ്പെട്ടു. വടിവേലു മാമന്നനായി ജീവിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണെന്ന് ചിത്രം കണ്ടിരിക്കവെ ഞാന്‍ മറന്നുപോയി, മാമന്നനെ മാത്രമേ കാണാനായുള്ളൂ. ഫഹദ് ഒരു മികച്ച നടനാണ്. ഈ കഥാപാത്രം തന്റെ മികവുകൊണ്ട് ഏറ്റവും മികച്ചതാക്കി. ഈ റോള്‍ അദ്ദേഹത്തെ സംബന്ധിച്ച് അനായാസമായ ഒന്നാണ്. പക്ഷേ ഡബ്ബിങ് ശരിയായോ എന്ന് സംശയമുണ്ട്’’.–ലക്ഷ്മി രാമകൃഷ്ണൻ ട്വിറ്ററിലൂടെ പറഞ്ഞു.

 

അതേസമയം, സിനിമയിലെ വയലന്‍സിനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായത്തില്‍ വിമർശനം ഉന്നയിച്ചയാള്‍ക്കും താരം മറുപടി നൽകി. ‘‘സ്‌ക്രീനിലെ വയലന്‍സിന്റെ അതിപ്രസരത്തിനെതിരെ എല്ലായ്‌പ്പോഴും ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ വിധിക്കാന്‍ ഞാന്‍ ആളല്ല. ഞാനെന്റെ അഭിപ്രായം പറഞ്ഞു. അത്ര മാത്രം. എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. കീഴ്‌പ്പെടുത്തിക്കളയുന്ന ചില കാര്യങ്ങളില്ലാത്ത സിനിമകളെ കുറിച്ച് ഈയിടെ ഞാന്‍ ഒന്നും പറയാറ് തന്നെയില്ല.’’–ലക്ഷ്മി രാമകൃഷ്ണൻ മറുപടിയായി പറഞ്ഞു.

English Summary: Lakshmi Ramakrishnan praises Mari Selvaraj's Maamannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com