ADVERTISEMENT

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. ഗൗതം മേനോൻ അഭിനയിക്കുന്ന പ്രധാന സീക്വൻസുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂർത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഹൈടെക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

 

ബസൂക്കയ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‌ലർ’ എന്ന ജയറാം ചിത്രത്തിൽ മമ്മൂട്ടി അതിഥിയായി എത്തുന്നു. സിനിമയിലെ നിർണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ് അബ്രഹാം ഓസ്‌ലര്‍. ഈ സിനിമ പൂർത്തിയാക്കിയതിന് ശേഷം രാഹുൽ സദാശിവന്റെ ഹൊറർ സിനിമയിൽ മമ്മൂട്ടി നായകനായെത്തും.

 

‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. 3000 വർഷം പ്രായമുള്ള ഒരു പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോർട്ട് ഉണ്ട്. ‘വിക്രം വേദ’ ഒരുക്കിയ തമിഴ് നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്. ഓ​ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com