ADVERTISEMENT

മലയാളത്തിലെ ഫാന്‍റസി സിനിമകളില്‍ ജനപ്രിയമായി മാറിയ അത്ഭുതദ്വീപിന് രണ്ടാം ഭാഗവുമായി സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വിജയത്തിന് പിന്നാലെയാണ് നീണ്ട 18 വര്‍ഷത്തിന് ശേഷം അത്ഭുതദ്വീപിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനം വരുന്നത്. രണ്ടാം വരവില്‍ പക്രുവിനൊപ്പം യുവതാരം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും.

 

‘‘18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍‍ കാണാന്‍‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍‍‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍‍ അത്ഭുതദ്വീപിലെത്തും’’.- വിനയന്‍ കുറിച്ചു.

 

‘‘അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുതദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ

പ്രഖ്യാപനം വിനയൻ സാറിൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾ ക്കായി നമുക്ക് കാത്തിരിക്കാം.’’–ഗിന്നസ് പക്രുവിന്റെ വാക്കുകൾ.

 

‘‘18 വർഷം മുന്നേ അത്ഭുതദ്വീപ് തിയറ്ററിൽ കണ്ടപ്പോൾ സ്വപ്നത്തിൽ കരുതിയില്ല ഈ ഒരു കാര്യം. അത്ഭുതദ്വീപ് 2.’’–അഭിലാഷ് പിള്ള പറഞ്ഞു.

 

2005 ല്‍ ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്. വിഷ്വൽ ഇഫക്ടിന്റെയും ഫാന്റസിയുടെയും മേമ്പൊടി ചേർത്തൊരുക്കിയ ചിത്രം തിയറ്ററുകളിലും വലിയ വിജയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com