ADVERTISEMENT

സൂപ്പർസ്റ്റാർ പദവിയിലാണെങ്കിലും ലാളിത്യത്തിലും സ്നേഹത്തിലും അദ്ദേഹത്തെ പകരം വയ്ക്കാന്‍ മറ്റൊരു നടനില്ലെന്ന് ജാക്കി ഷ്റോഫ്. ഒരു ദിവസം ചിത്രീകരണം അവസാനിച്ച് അദ്ദേഹം തിരിച്ചുപോകുന്ന വഴി തന്നോടു യാത്ര പറയാൻ മറന്നെന്ന് അറിഞ്ഞപ്പോൾ തിരികെയെത്തി യാത്ര പറയാൻ മറന്നതിൽ  ക്ഷമ പറഞ്ഞുവെന്നും ജാക്കി ഷ്റോഫ് പറഞ്ഞു. ‘ജയിലർ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരനുഭവം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

‘‘വർഷങ്ങളായി രജിനി സാർ എന്റെ നല്ല സുഹൃത്താണ്. എന്റെ വിവാഹത്തിനും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതെനിക്ക് വിലമതിക്കാനാകാത്തതാണ്. വിരലിലെണ്ണാവുന്ന അതിഥികൾ മാത്രമേ ഞങ്ങളുടെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. എല്ലാം മാറിയെങ്കിലും രജനി സാറിനു മാത്രം ഒരു മാറ്റവുമില്ല. അദ്ദേഹത്തിന്റെ ലാളിത്യവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമൊക്കെ അന്നും ഇന്നും ഒരുപോലെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും എളിമയുള്ള സൂപ്പർസ്റ്റാർ അദ്ദേഹമാണ്.

 

അങ്ങനെ ജയിലറിലേക്കുള്ള അവസരം എന്നെത്തേടിയെത്തി. അദ്ദേഹം ആ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് എന്റെ ഓർമ. എനിക്ക് ഇനിയും കുറച്ചു സീനുകൾ കൂടി ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. അദ്ദേഹം സെറ്റിൽ നിന്ന് കാറിലേക്ക് കയറാൻ ചെന്നു. പോകുന്ന വഴിയാണ് ജാക്കി എവിടെ എന്ന് അന്വേഷിക്കുന്നത്. സെറ്റിലുണ്ടെന്ന് ആരോ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം എന്നെ കാണുന്നതിനായി തിരിച്ചു സെറ്റിലേക്ക് നടന്നു.

 

എന്നോട് പോകുകയാണെന്ന് പറയാൻ വിട്ടു പോയതു കൊണ്ട് അദ്ദേഹം തിരിച്ചു വന്നതാണ്. അദ്ദേഹം എന്നോട് പറഞ്ഞു, ‘‘ക്ഷമിക്കണം ഞാൻ നിന്നോട് പോകുവാണെന്ന് പറയാൻ മറന്നു. എന്റെ സാമിപ്യം ആവശ്യമുണ്ടെങ്കിൽ ഞാനിവിടെ നിൽക്കാം’’. അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഞാൻ ഏറെക്കുറെ കരച്ചിലിന്റെ വക്കിലെത്തിയെങ്കിലും പിടിച്ചു നിന്നു. അദ്ദേഹം നായകനായെത്തുന്ന ഒരു സിനിമയിൽ എനിക്ക് അതിഥി വേഷത്തിലെത്താനായതിൽ സന്തോഷമുണ്ട്. അദ്ദേഹം നമ്മളെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത സമയം ഞങ്ങൾ വളരെയധികം ആസ്വദിച്ചു. കുടുംബത്തിലെ ഒരംഗത്തെപ്പോലെ അദ്ദേഹം ഞങ്ങളെയെല്ലാവരേയും പരിപാലിച്ചു.

 

ഹിറ്റുകൾക്കും ഫ്ലോപ്പുകൾക്കും അപ്പുറത്തുള്ള താരപദവിയാണ് അദ്ദേഹത്തിന്റേത്. സ്‌ക്രീനിൽ വളരെ വ്യത്യസ്തനായ വ്യക്തിയാണ് രജനി സാർ. ഓരോ തവണയും അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുമ്പോൾ, പൂർണമായ പരിവർത്തനത്തിന് വിധേയമാകുന്നു.ആ ക്യാരക്ടർ വിട്ടാൽ ഉടൻ തന്നെ അദ്ദേഹം പഴയതുപോലെ തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ ശൈലി, നടക്കുന്ന രീതി, സംസാരം, ഭാവം, കണ്ണട ഉപയോഗിച്ച് ചെയ്യുന്നത് അങ്ങനെ എന്ത് തന്നെയായാലും അദ്ദേഹം മിടുക്കനാണെന്ന് ഞാൻ കരുതുന്നു.’’– ജാക്കി ഷ്റോഫ് പറഞ്ഞു. 

 

2014 ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമായ കൊച്ചടൈയാനിലും 1987 ൽ പുറത്തിറങ്ങിയ ഉത്തർ ദക്ഷിണിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർ ദക്ഷിണിൽ ഇരുവരും സഹോദരങ്ങളായാണ് അഭിനയിച്ചത്.

English Summary: Jackie Shroff reveals Rajinikanth apologised to him during Jailer shoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com