ADVERTISEMENT

സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും തീരാനഷ്ടമാണ് സംവിധായകൻ സിദ്ദീഖിന്റെ മരണമെന്ന് മലയാള സിനിമാ സംവിധായകൻ സിബി മലയിൽ.  അദ്ദേഹത്തോടൊപ്പം സിനിമാസംഘടനയായ ഫെഫ്കയിൽ ദീർഘകാലം ഒരുമിച്ച് പ്രവർത്തിച്ച അനുഭവമുണ്ട്. സഹപ്രവർത്തകനെന്നതിലുപരി അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് സിബി മലയിൽ പറഞ്ഞു.

 

‘‘വളരെ അടുത്ത സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു സിദ്ദീഖ് ഒരുമിച്ച് ഒരേ രംഗത്ത് പ്രവർത്തിക്കുന്നതിനുമപ്പുറം വ്യക്തിപരമായി ബന്ധമുണ്ടായിരുന്നു.  മാക്ടയിലും ഫെഫ്കയിലും  ഒരുമിച്ച് പ്രവർത്തിച്ചു ഫെഫ്ക ഉണ്ടാകുന്നതു തന്നെ സിദ്ദീക്കുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന് ശേഷമാണ്.  സംഘടനയിൽ ദീർഘകാലം പ്രവർത്തിച്ച് സുഹൃത്തും സഹപ്രവർത്തകനുമായി ദീർഘകാലമായ സൗഹൃദമുണ്ടായിരുന്നു.  കുറച്ചുനാളായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.  ഓരോ ദിവസത്തെയും വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായിട്ടാണ് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചുകൊണ്ട് അനേകരാണ് പ്രാർഥിച്ചിരുന്നത്.  

 

ആ പ്രാർഥനകളെല്ലാം വിഫലമായ ഒരു നിമിഷമാണിത്. സിദ്ദീഖ് എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറിയിരുന്നത് ആളാണ്.  അദ്ദേഹത്തിന് പിണക്കമുള്ള ആരും ഉണ്ടാകില്ല, ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല, അനിഷ്ടം കാണിച്ചും കണ്ടിട്ടില്ല.  ഒരു വ്യക്തി എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും വളരെ പ്രിയപ്പെട്ട ഒരാളുടെ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.  നമുക്കൊക്കെ ഒരു ഉദാഹരണമായി കാണാൻ കഴിയുന്ന ആളാണ് കാരണം എത്ര വലിയ വിജയങ്ങൾ നേടിയാലും അദ്ദേഹം എളിമയുടെ പ്രതിരൂപമാണ്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും വലിയ വിജയം നേടിയ സംവിധായകന്റെ വിടവാങ്ങൽ തീർച്ചയായിട്ടും മലയാളത്തിലെ സിനിമാപ്രേക്ഷകർക്ക് വലിയ നഷ്ടവും തീരാ സങ്കടവുമാണ്.’’–  സിബി മലയിൽ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com