ADVERTISEMENT

താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. ‘‘ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’’, എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തിൽ കുറിച്ചത്.

 

ഇടവേള ബാബുവിന്‍റെ പഴയ കാല ചിത്രമാണ് പോസ്റ്റിനൊപ്പം മോഹന്‍ലാല്‍ പങ്കുവച്ചത്. സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേർ മോഹന്‍ലാലിന്‍റെ പോസ്റ്റിൽ ആശംസകളുമായി എത്തി. 

 

1982ൽ 'ഇടവേള' എന്ന സിനിമയിലൂടെയാണ് ഇടവേള ബാബു എന്ന അമ്മനത്ത് ബാബു ചന്ദ്രന്റെ സിനിമാ പ്രവേശം. ഇതിൽ രവി എന്ന കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ പേര് സ്വന്തം പേരുമായി ചേർത്താണ് ബാബു പിന്നീടുള്ള നാളുകളിൽ അറിയപ്പെട്ടു തുടങ്ങിയത്. 

 

ഈ വർഷം പുറത്തിറങ്ങിയ 'മഹേഷും മാരുതിയും' എന്ന സിനിമയിലാണ് ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇടവേള ബാബു അവിവാഹിതനാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com