ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ നരേൻ.  മകൻ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാർഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേൻ പറയുന്നു.  മകൾ തന്മയായും ഓംകാറും ചേർന്നപ്പോൾ നമ്മുടെ കുടുംബം പൂർത്തിയായെന്നും നരേൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.   

 

‘‘നമ്മളെ കൂടാതെ തന്മയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീർച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാർഷികമാണ്. പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷിക ആശംസകൾ.’’–നരേൻ കുറിച്ചു.

 

കുടുംബം പൂർണമായി എന്ന ടാഗ്‌ലൈനോടുകൂടിയാണ് നരേൻ വിവാഹവാര്ഷിക ആശംസ കുറിപ്പ് പങ്കുവച്ചത്.  ഭാര്യയോടൊപ്പം മക്കൾ തന്മയ ഓംകാർ എന്നിവരുടെ ചിത്രവും നരേൻ പങ്കുവച്ചിട്ടുണ്ട്. 

 

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ് പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ട താരമാണ് നരേൻ. തുടര്‍ന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. തമിഴിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. സഹനടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നരേൻ മീര ജാസ്മിനോടൊപ്പം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com