ADVERTISEMENT

ഷാറുഖ് ഖാനോടുള്ള തന്റെ മധുരപ്രതികാരമാണ് ‘ജവാൻ’ സിനിമയെന്ന് വിജയ് സേതുപതി. ചെന്നൈയിൽ സംഘടിപ്പിച്ച ‘ജവാൻ’ പ്രി ഇവന്റ് ലോഞ്ചിലെ പ്രസംഗത്തിനിടെയാണ് വിജയ് േസതുപതി ഇങ്ങനെ പറഞ്ഞത്. സിനിമയിൽ ഷാറുഖ് ഖാന്റെ വില്ലനായത് പഴയൊരു കണക്കു തീർക്കാനായിരുന്നുെവന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിലെ രസകരമായൊരു സംഭവവും സേതുപതി വെളിപ്പെടുത്തുകയുണ്ടായി.

 

‘‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് എന്റെ ഇഷ്ടത്തെക്കുറിച്ച് അറിയില്ല. എല്ലാ ജാനുവിനും ഒരു റാമുണ്ട്. അവള്‍ക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു. അത് ഷാറുഖ് ഖാനെ ആയിരുന്നു. എനിക്കു പ്രതികാരം ചെയ്യാന്‍ ഇത്രയും വര്‍ഷങ്ങള്‍ എടുത്തു. 

 

എനിക്ക് അങ്ങയോടൊപ്പം നടക്കുവാനും ഫൈറ്റ് ചെയ്യുവാനും എന്റെ ദേഷ്യം പ്രകടിപ്പിക്കാനും കഴിയുമെന്ന് ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല. മെൽബണിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്കൊക്കെ അവിടെ സീറ്റ് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ എന്റെ സീറ്റിനു വേണ്ടി ഞാൻ അവിടെയൊക്കെ നോക്കി. ഷാറുഖ് ഖാൻ‍‍ സാറിനരികിലായിരുന്നു എനിക്ക് സീറ്റ് വച്ചിരുന്നത്. അദ്ദേഹം എന്റെ അരികിൽ വന്നിരുന്നു. മാത്രമല്ല ഞാൻ നല്ല നടനാണെന്ന് പറയുകയും ചെയ്തു. ആ വാക്കുകൾ എനിക്ക് സത്യത്തിൽ ഷോക്ക് ആയിരുന്നു. പിന്നീട് നടന്ന പാർട്ടിയിൽവച്ചും അദ്ദേഹം ഇത് ആവർത്തിച്ചു. എന്റെ വയസ്സ് എത്രയെന്ന് ചോദിച്ചു. നാൽപത് വയസ്സെന്നു പറഞ്ഞപ്പോഴും നീ നല്ല നടൻ തന്നെയെന്നു പറഞ്ഞു.

 

എല്ലാ മനുഷ്യരെയും ഒരുപോലെ പെരുമാറുകയും ഇടപഴകുകയും ചെയ്യുന്ന താരമാണ് ഷാറുഖ് ഖാൻ. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ക്വാളിറ്റി. ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങളും എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ബ്രെയ്ൻ എങ്ങനെയാണ് ഇത്രയും വേഗത്തിൽ പ്രവർത്തിക്കുന്നതെന്ന്് ഓർത്ത് അദ്ഭുതപ്പെടാറുണ്ട്.’’–വിജയ് സേതുപതി പറഞ്ഞു.

 

വിജയ് സേതുപതിക്ക് ഉടൻ തന്നെ ഷാറുഖ്ഖാൻ മറുപടിയും നൽകി. ‘‘ഇവിടെ എല്ലാവരും തമിഴിലാണ് സംസാരിച്ചത്, വിജയ് സേതുപതി സാർ ഒഴികെ എല്ലാവരും എന്നെക്കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന് ഉറപ്പുണ്ട്. അദ്ദേഹം പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. ഞാൻ ഒരു കാര്യം പറയട്ടെ സർ, നിങ്ങൾ പ്രതികാരം ചെയ്തോളൂ, പക്ഷേ എന്റെ പെൺകുട്ടികളെ തൊട്ടുകളിക്കരുത്. അവരെ നിങ്ങൾക്ക് എടുത്തുമാറ്റാനാവില്ല.’’- സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് ഷാറുഖ് ഖാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com