ADVERTISEMENT

എഴുത്തുകാരൻ സി.ആര്‍. ഓമനക്കുട്ടന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ നടന്‍ സലിംകുമാര്‍ പറഞ്ഞ കോളജ് കാലത്തെ കഥയ്ക്ക് മറുപടിയുമായി ജ്യോതിര്‍മയി. സലിംകുമാർ അന്ന് വര നന്നാക്കാൻ പറഞ്ഞതുകൊണ്ടാണ് അത് ശ്രദ്ധിക്കാൻ കഴിഞ്ഞതെന്നും അതുകൊണ്ടാണ് ഇവിടെവരെ എത്താൻ സാധിച്ചതെന്നും ജ്യോതിർമയി പറഞ്ഞു.  മഹാരാജാസ് കോളജിൽ പെയിന്റിങ് മത്സരം നടക്കുമ്പോൾ കാഴ്ചക്കാരാരുമില്ലാതെ തനിയെ നിന്ന് ചിത്രം വരക്കുന്ന പെൺകുട്ടിയെ കണ്ട കഥയാണ് സലിം കുമാർ ഓർത്തെടുത്തത്. ചിത്രം നന്നായാലേ അടുത്ത് ആളുണ്ടാകൂ എന്ന് ആ പെൺകുട്ടിയോട് താൻ പറഞ്ഞുവെന്നും ആ പെൺകുട്ടിയാണ് പിൽക്കാലത്ത് വലിയ നടിയായും അമൽ നീരദിന്റെ ഭാര്യയായും മാറിയ ജ്യോതിർമിയെന്നും സലിം കുമാർ പറഞ്ഞു.

 

‘‘സലിം കുമാർ ഒരു നടൻ എന്നതിൽ ഉപരി സി.ആർ. ഓമനക്കുട്ടൻ എന്ന ഞങ്ങളുടെ അച്ഛന്റെ പ്രിയ ശിഷ്യൻ കൂടിയാണ്. സലീമേട്ടൻ അന്ന് പറഞ്ഞതുകൊണ്ട് ഞാൻ വര കുറച്ചുകൂടി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് വര നന്നാക്കാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ ഞാൻ എവിടെയോ പോയേനേ.’’–മറുപടി പ്രസംഗത്തിൽ ജ്യോതിർമയി പറഞ്ഞു.

 

അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനീയറിങ്‌ വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന പ്രൊഫ. സി.ആർ. ഓമനക്കുട്ടന്റെ  ‘ശവംതീനികൾ’, "തിരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്തകങ്ങളുടെ പ്രകാശനചടങ്ങാണ് താരങ്ങളുടെ സംഗമവേദികൂടിയായി മാറിയത്. ചടങ്ങിൽ നടൻ മമ്മൂട്ടി പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തപ്പോൾ പ്രൊഫ. സി.ആർ. ഓമനക്കുട്ടന്റെ അരുമ ശിഷ്യനായിരുന്ന സലിം കുമാർ ചടങ്ങിന്റെ  അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com