ADVERTISEMENT

ദുൽഖർ സൽമാന്റെ ഭാര്യ അമാലിന് സ്നേഹത്തിൽ കുതിർന്ന പിറന്നാൾ ആശംസയുമായി നടി നസ്രിയ നസീം.  മനസ്സ് നിറയെ നന്മയുള്ള അമാലിനെ തനിക്ക് ഒരുപാടിഷ്ടമാണെന്ന് നസ്രിയ പറയുന്നു. അമാലിനെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളോടൊപ്പമാണ് നസ്രിയ അമാലിനായി പിറന്നാൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

 

‘‘എന്റെ സഹോദരിക്ക് ജന്മദിനാശംസകൾ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാൽ.  നീയില്ലാതെ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് ഓർക്കാൻ പോലും വയ്യ. ഉള്ള് നിറയെ നന്മയുള്ള എന്റെ സുന്ദരി.’’–നസ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

 

ഫഹദ് ഫാസിലിന്റെയും ദുൽഖർ സൽമാന്റെയും കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പമാണ്. ഇതിലുപരി നസ്രിയയ്ക്കും മമ്മൂട്ടി കുടുംബത്തോട് വളരെ വലിയ അടുപ്പമാണുള്ളത്. മമ്മൂട്ടിയുടെ കുടുംബത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം തന്നെ നസ്രിയയുടെ സാന്നിധ്യവുമുണ്ട്.  നസ്രിയയും അമാലും ഉറ്റ സുഹൃത്തുക്കളാണ്.  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com