ADVERTISEMENT

‘കഹാനി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജാനേ ജാൻ’ ട്രെയിലർ എത്തി. കരീന കപൂർ നായികയാകുന്ന ചിത്രം മിസ്റ്ററി ത്രില്ലറാണ്. 

 

ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയാണിത്.

 

മായ ഡിസൂസ എന്ന കഥാപാത്രമായി കരീന എത്തുന്നു. ഒരു കൊലപാതകത്തെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. സെപ്റ്റംബർ 21ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com