ADVERTISEMENT

‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന, വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം ‘മഹാരാജ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ബാർബർ ഷോപ്പിലെ കസേരയിൽ ചോരയിറ്റ് വീഴുന്ന വാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററിൽ കാണുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. 

 

അനുരാഗ് പ്രതിനായക വേഷത്തിലാണോ എത്തുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും  ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. 

 

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.

 

English Summary: Maharaja first look: Vijay Sethupathi launches poster for 50th film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com