ഹോളിവുഡ് ട്വന്റി ട്വന്റി; എക്സ്പെൻഡബിൾസ് 4 സെപ്റ്റംബർ 22ന്

Mail This Article
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘എക്സ്പെൻഡബിൾസ് 4’ പ്രദർശനത്തിന്. ചിത്രം സെപ്റ്റംബർ 22 നു തിയറ്ററുകളിലെത്തും. മുൻനിര താരങ്ങളായ സിൽവസ്റ്റർ സ്റ്റാലൻ, ജേസൺ സ്റ്റാതം, ടോണി ജാ, ഇകോ ഉവൈസ്, ഡോൾഫ് ലുൻഗ്രെൻ, മേഗൻ ഫോക്സ് തുടങ്ങിയവർ വേഷമിടുന്നു. ലോക ശക്തികളായ അമേരിക്കയും റഷ്യയും തമ്മിൽ നടക്കാൻ സാധ്യതയുള്ള യുദ്ധം ഒഴിവാക്കുകയാണ് ധൈര്യശാലികളായ എക്സ്പെൻഡബിൾസ് ടീമിന്റെ ഇത്തവണത്തെ ദൗത്യം.
ഉവൈസ് നേതൃത്വം നൽകുന്ന തീവ്രവാദ സംഘടന, ലിബിയയിലെ രാസായുധ പ്ലാന്റിൽ നിന്ന് ന്യുക്ലിയർ മിസൈൽ ഡെറ്റനേറ്ററുകൾ മോഷ്ടിച്ച് ഒരു ധനികന് വിൽക്കാൻ തീരുമാനിക്കുന്നു. ലോക ശക്തികൾ തമ്മിൽ ഒരു യുദ്ധം ഉണ്ടാക്കുകയെന്ന ഹിഡൻ അജണ്ടയാണ് ഇതിനു പിന്നിൽ. ഈ നീക്കം തകർക്കാൻ എക്സ്പെൻഡബിൾസ് ടീം സാഹസത്തിനു തയാറായി രംഗത്ത് ഇറങ്ങുന്നു.
ഡേവിഡ് കാലം ആണ് തിരക്കഥ, ഛായാഗ്രഹണം ടിം മൗറിസ് ജോൺസ്, സംഗീതം ഗില്ലാമേ റസ്സൽ. ഇംഗ്ലിഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴി മാറ്റം നടത്തി ഇന്ത്യയിലെത്തുന്നു.
എക്‌സ്പെൻഡബിൾസ് ആദ്യ ഭാഗം 2010 ലാണ് റിലീസ് ചെയ്തത്. സ്റ്റാലൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും. രണ്ടാം ഭാഗം 2012 ലും, മൂന്നാം ഭാഗം 2014 ലും റിലീസ് ചെയ്തു.