മേയർ തന്ന നൂറ് രൂപയുടെ തുണി പിറ്റേദിവസം വലിച്ചെറിഞ്ഞു: വിനായകൻ

soumin-jain-vinayakan
SHARE

സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വീട്ടില്‍ അഭിനന്ദിക്കാനെത്തിയ കൊച്ചി മേയറെ സ്വീകരിക്കാതിരുന്ന വിവാദത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം മനസുതുറന്ന് നടന്‍ വിനായകന്‍. മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ലാറ്റിലെത്തിയത്. ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

‘‘എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.

അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട. ഷോർട്സ് ഇട്ട് കലൂരിൽ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത’’.–വിനായകൻ പറഞ്ഞു.

ആ സംഭവത്തിന്റെ പേരില്‍ തനിക്കുനേരെ ഹീനമായ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വസ്തുത ആരും നോക്കിയില്ല. അന്ന് തന്റെ തള്ളയ്ക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളതെന്നും താന്‍ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും വിനായകന്‍ വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS