‘ഖുഫിയ’ ട്രെയിലർ; തബുവിനൊപ്പം പ്രധാന വേഷത്തില്‍ മലയാളി താരം ഡിസ്നി

khufiya-trailer
SHARE

വിശാൽ ഭരദ്വാജിന്റെ സ്പൈ ത്രില്ലർ ചിത്രം ‘ഖുഫിയ’ ട്രെയിലർ എത്തി. ചിത്രം ഒക്ടോബർ അഞ്ചിന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. തബുവാണ് നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

യഥാർഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമർഭൂഷൺ എഴുതിയ ’എസ്കേപ്പ് ടു നോവെയർ’ എന്ന ചാരനോവൽ അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്. ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന ‘റോ’ (റിസർട്ട് ആൻഡ് അനാലിസിസ് വിങ്) ഏജൻറിന്റെ കഥയാണ് ചിത്രത്തിൽ വിവരിക്കുന്നത്.

ഫർഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാൽ ഭരദ്വാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS