പിറന്നാൾ ദിനം വിഘ്നേശിന് സ്നേഹചുംബനം നൽകി നയൻതാര; ചിത്രങ്ങൾ

nayanthara-kiss-vignesh
SHARE

വിഘ്നേഷിന് സ്നേഹത്തിൽ കുതിർന്ന പിറന്നാൾ ആശംസകളുമായി നയൻതാര. ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്. നയൻതാരയുടെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘‘എന്റെ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകൾ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രമായി നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല! നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തോട്, നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്.

nayanthara-vighnesh-2
nayanthara-vignesh-babies

നിങ്ങൾക്ക് എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല! എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു.’’ നയൻതാര കുറിച്ചു.

vignesh-nayan

വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘‘അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനം' ഹൃദ്യമായ, ഹൃദയസ്പർശിയായ സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരയ്ക്ക് നന്ദി.’’ വിഘ്നേഷ് കുറിച്ചു.

നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS