വിഘ്നേശ് ശിവന്റെ പിറന്നാൾ ആഘോഷമാക്കി നയൻതാര. സിനിമയിലെ സഹപ്രവർത്തകരും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. സംവിധായകൻ ശങ്കറും സന്നിഹിതനായിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിഘ്നേശ് ശിവനൊപ്പം പിറന്നാൾ കേക്ക് കട്ട് ചെയ്യുന്ന നയൻതാരയെ വിഡിയോയിൽ കാണാം. കേക്ക് കട്ട് ചെയ്ത് പരസ്പരം പങ്കിട്ടതിനു ശേഷം പ്രിയതമന് സ്നേഹ ചുംബനം നൽകാനും നയൻതാര മറന്നില്ല.
നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.